Thursday, November 25, 2010

രാസഗുണങ്ങളുടെ സവിശേഷത.

സ്വര്‍ണ്ണം, വെള്ളി ഇവ സാധാരണയായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍ അവയുടെ നാനോകണങ്ങള്‍ രാസപ്രവര്‍ത്തനത്തിന് വിധേയമാകുന്നു.ഉദാഹരണത്തിന് വെള്ളിപ്പാത്രത്തില്‍ CCl4 സൂക്ഷിച്ചാല്‍ ഏറെക്കാലം ഒരു മാറ്റവുമില്ലാതെ ഇരിക്കും. എന്നാല്‍ വെള്ളിയുടെ നാനോ കണവുമായി CCl4 സമ്പര്‍ക്കത്തിലിരുന്നാല്‍ മണിക്കൂറുകള്‍ക്കകം വെള്ളി പ്രവര്‍ത്തിച്ച് ഇല്ലാതാകുന്നു.

Ag + CCl4 ---> No reaction
Ag(Nano) + CCl4 ---> 4 AgCl + C
ഉപയോഗങ്ങള്‍.

  1. വെള്ളിയുടെ നാനോകണങ്ങള്‍ കീടനാശിനികളുടെ (ഹാലോ കാര്‍ബണുകള്‍) നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കുന്നു.
  2. MoS2 പെട്രോളിയത്തില്‍ നിന്ന് S-നെ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്നു.
  3. സ്വര്‍ണ്ണം രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്നു.
  4. ഫുള്ളെറീന്‍ ജീന്‍ ചികിത്സക്ക് ഉപയോഗിക്കുന്നു.

നാനോ ടെക് നോളജി അനുദിനം വികാസം പ്രാപിച്ചു വരികയാണ്. ഈ കണങ്ങളുടെ അനന്തമായ സാധ്യതകള്‍ ഏതെല്ലാം മേഖലകളെ മാറ്റി മറിക്കും എന്നു കാത്തിരുന്ന് കാണാം.

0 comments:

Post a Comment