Monday, October 18, 2010

രസതന്ത്ര നോബല്‍സമ്മാനം -2010








2010-ലെ രസതന്ത്രത്തിനുള്ള നൊബേ മ്മാനം പ്രഖ്യാപിച്ചു  . മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ അവാര്‍ഡ്‌ പങ്കിട്ടു . റിച്ചാര്‍ഡ്‌ F ഹെക്ക്  (അമേരിക്ക ) , നെഗിഷി (ജപ്പാ ) , അകിര സുസുകി (ജപ്പാ ) എന്നിങ്ങനെയാണ് അവരുടെ പേരുക . കാര്‍ബണിക രസതന്ത്രത്തി  അതിസങ്കീര്‍ണവും ഇതുവരെ ജീവകോശങ്ങള്‍ക്ക് മാത്രം നിര്‍മ്മിക്കാ സാധ്യമായിരുന്ന കാര്‍ബണ്‍ സംയുക്തങ്ങളെ ,  ഉല്‍പ്രേരകമായി പലേഡിയം ഉപയോഗിച്ച് പരീക്ഷണ ശാലയില്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചതിനാണ് സമ്മാനം ലഭിച്ചത് . ഔഷധങ്ങ , നിറങ്ങ, പ്രോട്ടീനുക ,ഹോര്‍മോണുക , വൈറ്റമിനുക തുടങ്ങി പല മേഖലകളിലും ഈ കണ്ടുപിടുത്തത്തിന് സാദ്ധ്യതക ഉണ്ട്  .
                  ജീവശരീരത്തിന്‍റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യ വസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയി കൃത്രിമമായുത്പാദിപ്പിക്കാ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞ ആവിഷ്‌കരിച്ചത്.
                           വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുക ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ട മോണിറ്ററുക ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തി തയ്യാറാക്കി.
                    പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.

0 comments:

Post a Comment